Tuesday, June 4, 2019

താളിയോല ( Thaliyola )


പ്രാചീന കാലങ്ങളിൽ എഴുത്തിനായി ഉപയോഗിച്ചിരുന്ന പനയോലയാണ് താളിയോല .ദീർഘചതുരാകൃതിയിലായി മുറിച്ചുണക്കി , മഞ്ഞൾ ചേർത്തു പുഴുങ്ങിയ പനയോലയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത് . നാരായം അഥവാ എഴുത്താണി കൊണ്ടാണ് താളിയോലയിൽ എഴുതുന്നത് . പ്രാചീന സാഹിത്യകൃതികളും കൂടാതെ വൈദ്യം , മന്ത്രം , ജാതകം , തുടങ്ങിയവും ഇങ്ങനെ കുറിക്കപ്പെട്ടിരിക്കുന്നു . കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റിയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ താളിയോലകളുടെ ബൃഹത്തായ ശേഖരം തന്നെയുണ്ട് . 

No comments:

Post a Comment