Saturday, September 28, 2019

ലിവർപൂൾ കാരബയോ കപ്പിൽ നിന്നും പുറത്തേക്കോ ?

ഇന്റർനാഷണൽ ക്ലിയറൻസ് ഇല്ലാത്ത കളിക്കാരനെ (പെഡ്രോ ചിരിവെല്ല ) കളിപ്പിക്കുക വഴി,  ലിവർപൂലിനെതിരെ  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്  EFL അധികൃതർ.  കുറ്റം തെളിഞ്ഞാൽ പിഴയോ കാരബയോ കപ്പിൽ നിന്ന് പുറത്താക്കുകയോ വരെ ചെയ്യാം. M.K ഡോൺസ് ആയിട്ടുള്ള മത്സരത്തിൽ ലിവർപൂൾ 2-0 ന് ജയിച്ചിരുന്നു.

Friday, September 27, 2019

AGP Full Form

The full form of AGP is Accelerated Graphics Port

മലയാളം കടങ്കഥകൾ (Malayalam Kadamkadhakal/Proverbs)


കുപ്പേലുരുളിക്ക് മുത്തുക്കുട
ചേന

ചെണ്ട കൊട്ടും ചിങ്കാരിക്ക്
ചെണ്ടുപോലൊരു ചെന്തൊപ്പി
മരംകൊത്തി


ഒരു പിടി മക്കൾക്ക്‌ ഒറ്റ അരഞ്ഞാണം
ചൂല് 


നിലം കീറി പോന്നെടുത്തു
മഞ്ഞൾ


പച്ചപ്പലക കൊട്ടാരത്തിൽ
പത്തും നൂറും കൊട്ടത്തേങ്ങ
കപ്പളങ്ങ 

മഹാകവി കുമാരനാശാനെക്കുറിച് എല്ലാം (All about Malayalam poet Kumaranashan)

 1873-ൽ ചിറയിൻകീഴിലെ കായിക്കര ഗ്രാമത്തിൽ കാളിയമ്മ-നാരായണൻ ദമ്പതിമാരുടെ പുത്രനായാണ് കുമാരനാശാൻ ജനിച്ചത്. ഏഴാം വയസ്സിൽ വിദ്യാരംഭം കുറിച്ച കുമാരനാശാൻ എട്ടാം വയസ്സ് മുതൽ സംസ്കൃതം പഠിച്ചു തുടങ്ങി.  അന്നത്തെ ഒരുയർന്ന വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കിയിരിക്കുന്ന നാലാം ക്‌ളാസ് അദ്ദേഹം പതിനാലാമത്തെ വയസ്സിൽ പൂർത്തിയാക്കി.

മണമ്പൂർ ഗോവിന്ദനാശാന്റെ കൂടെ സംസ്കൃതാഭ്യാസം നടത്തുന്ന കാലത്താണ് അദ്ദേഹം മഹാകാവ്യങ്ങൾ, നാടകങ്ങൾ, ചമ്പുക്കൾ, അലങ്കാരശാസ്ത്രം   എന്നിവയിലൊക്കെ ആഴത്തിലുള്ള അറിവ് നേടുന്നത്. ഇതിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. അരുവിക്കരയിൽ  താമസമാക്കിയത് ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിച്ച ശേഷമാണ്.

1903 ലാണ്  കുമാരനാശാൻ എസ് .എൻ.ഡി.പി  യോഗത്തിന്റെ  ജനറൽ സെക്രട്ടറിയാവുന്നത്. എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമാണ് കുമാരനാശാൻ.

സാഹിത്യസേവനം കുമാരനാശാൻ ആരംഭിക്കുന്നത് 1907 ലാണ്. 1924 ജനുവരി 16 തിയതിയാണ് കുമാരനാശാൻ അന്തരിച്ചത്. ബോട്ടപകടത്തിൽപെട്ടാണ് കുമാരനാശാൻ  മരണമടഞ്ഞത്.

വീണപൂവ് കുമാരനാശാന്റെ പേര് കേട്ട കൃതിയാണ്. എ ആർ രാജവർമ്മയാൽ രചിക്കപ്പെട്ട 'മലയവിലാസ'മാണ് മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായി കണക്കാക്കുന്നതെങ്കിലും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യമായി പറയപ്പെടുന്നത് ആശാന്റെ വീണപൂവാണ്‌.

കുമാരനാശാൻ കൃതികൾ (literary works of Kumaranashan)

ആശാന്റെ കൃതികൾ താഴെപ്പറയുന്നവയാണ്.

വീണപൂവ്
ഒരു സിംഹ പ്രസവം
നളിനി
ലീല
ശ്രീബുദ്ധചരിതം
ബാലരാമായണം
പ്രരോദനം
ദുരവസ്ഥ 
ചിന്താവിഷ്ടയായ സീത
ചണ്ഡാലഭിക്ഷുകി
കരുണ