Tuesday, June 4, 2019

ചക്കുളത്തുകാവ് ക്ഷേത്രം : സ്ത്രീകളുടെ ശബരിമല ( Chakkulathukavu Temple)


സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ദേവീക്ഷേത്രമാണ് ചക്കുളത്തുകാവ് . തിരുവല്ലയ്ക്ക് സമീപം നീരേറ്റുപുറത്ത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു . വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ ക്ഷേത്രം  കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളിലൊന്നായി  ഇടം പിടിക്കുന്നത് . ഇവിടുത്തെ വിഗ്രഹം നാരദമുനിയാൽ പ്രതിഷ്ഠിക്കപ്പെതാണെന്ന് ഐതിഹ്യങ്ങൾ പറയുന്നു . ജാതിമതഭേദമന്യേ സർവജനങ്ങൾക്കും ആരാധന നടത്താമെന്നുള്ള  സ്വാതന്ത്ര്യമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് . വെള്ളിയാഴ്ച ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ അനുവർത്തിക്കുന്ന വ്രതവും ദേവിയുടെ ഇഷ്ട വഴിപാടായ പൊങ്കാലയും ഐശ്വര്യദായകമാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു . ഇവിടുത്തെ സവിശേഷ്ടമായ മറ്റൊരു അനുഷ്ഠാനമാണ് ഭക്തിനിർഭരമായ മഞ്ഞനീരാട്ട്‌ .

tags : Chakkulathukavu Temple, Women's Sabarimala , 

No comments:

Post a Comment