Tuesday, June 11, 2019

പെരുന്തച്ചൻ ( Perumthachan )

പറയി പെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ' പെരുന്തച്ചൻ ' . ഒരു പ്രസിദ്ധ ശിൽപിയായിരുന്ന ഇദ്ദേഹം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു . അലുവായ്ക്ക്  അടുത്തുള്ള ഉളിയന്നൂർ ഗ്രാമത്തിലെ ക്ഷേത്രക്കുളം ഊരാളന്മാരുടെ ഭിന്നാഭിപ്രായങ്ങൾ തൃപ്തിപ്പെടുത്തുവാൻ ആയി പലകോണുകളിൽ നിന്നും നോക്കുമ്പോൾ ചതുരത്തിലും സമചതുരത്തിലും കൂടാതെ വൃത്താകാരത്തിലും  തോന്നുന്ന രീതിയിൽ സംവിധാനം ചെയ്തത് ഇദ്ദേഹം ആണെന്നാണ് വിശ്വാസം .   ചെങ്ങന്നൂർ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പെരുന്തച്ചൻ നിർമ്മിച്ചതാണ് . കൂടാതെ ഈർച്ചവാൾ  കണ്ടുപിടിച്ചതും ഇദ്ദേഹം ആണെന്നാണ് വിശ്വാസം . ഇദ്ദേഹത്തെ പറ്റി നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട് . ശില്പിതന്ത്രത്തിൽ തന്നെ വെല്ലുന്ന മകന്റെ ഉയർച്ചയിൽ  അസൂയപൂണ്ട ഇദ്ദേഹം  അയാളെ മുകളിൽനിന്ന് വീതുളി വീഴ്ത്തി  കൊല്ലുകയായിരുന്നു എന്നാണ് ഒരു ഐതിഹ്യം.

tags : Perumthachan, parayi petta panthirukulam

No comments:

Post a Comment