Sunday, June 9, 2019

മാധവിക്കുട്ടി ( കമലാദാസ് - Kamaladas )

ലോക പ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയുമായ മാധവിക്കുട്ടി ( കമലാദാസ് ) 1932 മാർച്ച് 31- ന് പാലക്കാടു ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ടു കുടുംബത്തിൽ ജനിച്ചു . പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി . എം . നായരുടെയും മകളായാണ് ജനനം .

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ സീനിയർ കോൺസൾറ്റന്റായിരുന്ന മാധവദാസാണ് മാധവിക്കുട്ടിയുടെ  ഭർത്താവ് . മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിലും കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും കമല തന്റെ രചനകളെഴുതി . തുടർന്ന് ഇസ്ലാംമതം സ്വീകരിക്കുകയും ' കമലാസുരയ്യ ' എന്ന് പുനർനാമകരണം നടത്തുകയുണ്ടായി . ചെറുകഥകളും കവിതകളും ആത്മകഥാകുറിപ്പുകളുമുൾപ്പെടെ നിരവധി സംഭാവനകൾ കമലയുടേതായുണ്ട് . ' എന്റെ കഥ ' പതിനഞ്ചു വിദേശഭാഷകളിലേക്കായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .

കേന്ദ്ര - കേരള സാഹിത്യ അക്കാഡമി അവാർഡുകൾ , 1964 ലെ ഏഷ്യൻ പൊയട്രി പ്രൈസ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നേടി . കേരള ഫോറസ്റ്ററി ബോർഡ് ചെയർപേഴ്സൺ , ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ പോയട്രി എഡിറ്റർ  , കേരളചിൽഡ്രൺസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്നിങ്ങനെ നിരവധി പ്രമുഖസ്ഥാനങ്ങൾ വഹിച്ചിരുന്നു . 2009  മെയ് 31-ന് കമലാദാസ് അന്തരിച്ചു.


കൃതികൾ : മതിലുകൾ , നരിച്ചീറുകൾ പറക്കുമ്പോൾ , തരിശുനിലം , എന്റെ സ്നേഹിത അരുണ , ചുവന്നപാവാട , പക്ഷിയുടെ മണം , തണുപ്പ് , മാനസി , മാധവികുട്ടിയുടെ  തിരഞ്ഞെടുത്ത കഥകൾ , എന്റെ കഥ , ബാല്യകാലസ്മരണകൾ , വർഷങ്ങൾക്കുമുമ്പ് , ചന്ദനമരങ്ങൾ , മനോമി , ഡയറിക്കുറിപ്പുകൾ ,  കവാടം ,നീർമാതളം പൂത്തകാലം (Neermathalam Poothakalam )

കവിതകൾ : സമ്മർ ഇൻ കൊൽക്കത്ത , അൽഫബെറ് ഓഫ് ദി ലസ്റ്റ് , ദി ഡിസന്റൻസ് , ഓൾഡ് പ്ലേഹൗസ് , കളക്ടഡ് പോയംസ് 

No comments:

Post a Comment