Sunday, June 9, 2019

ശങ്കരാചാര്യർ ( Shankaracharya | Adi Shankara )

അദ്വൈതസിദ്ധാന്തത്തിന്റെ ആചാര്യനും ലോകപ്രസിദ്ധ ദാർശനികനുമായ  ശങ്കരാചാര്യർ അങ്കമാലിക്കടുത്ത കാലടിയിൽ ജനിച്ചു . വിദ്യകൊണ്ടും തപസ്സിനാലും പ്രശസ്തമായി വർത്തിച്ചിരുന്ന ഒരു ശിവദ്വിജകുലത്തിൽ . പിതാവായ ശിവഗുരുവിന്റെയും അമ്മ ആര്യാ അന്തർജനത്തിന്റെയും മകനായാണ് ജനനം . എ . ഡി . 788 - 820 എന്ന കാലഘട്ടത്തിൽ  അദ്ദേഹം ജീവിച്ചതായി കരുതപ്പെടുന്നു .

അദ്ദേഹത്തിന്റെ ജനത്തിന് മുമ്പേ അച്ഛൻ മരിച്ചുവെന്നും അങ്ങനെയല്ല അദേഹത്തിനു മൂന്നു വയസ്സു കഴിഞ്ഞതിനുശേഷമാണ് അച്ഛൻ മരിച്ചതെന്നുമുള്ള അഭിപ്രായങ്ങളുണ്ട് . കുട്ടികാലം മുതൽക്കുതന്നെ സന്യാസജീവിതം നയിക്കാനായിരുന്നു താല്പര്യം . ഒരുതവണ പെരിയാറിൽ സ്നാനത്തിനിറങ്ങുമ്പോൾ മുതല പിടിച്ചുവെന്നും അപ്പോൾ അദ്ദേഹം മാതാവിനോട് സന്യാസം സ്വീകരിക്കാൻ അനുവാദം ചോദിച്ചെന്നും അതു ലഭിച്ചപ്പോൾ മുതല പിടിവിട്ടെന്നുമുള്ളൊരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്.

ഗൗഡപാദ ശിഷ്യനായിരുന്ന ഗോവിന്ദയതിയിൽ നിന്നാണ്  ശങ്കരാചാര്യർ സന്യാസം സ്വീകരിക്കുന്നത് . അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ബുദ്ധജൈന മതപണ്ഡിതരുമായി വാഗ്വാദങ്ങളിൽ പങ്കെടുക്കുകയും അവരെയെല്ലാം പരാജയപ്പെടുത്തുകയും ചെയ്തു . ഇതിനിടെ  നിരവധി ശിഷ്യന്മാരെ സമ്പാദിക്കുവാനും അദ്ദേഹത്തിനായി.

ശങ്കരാചാര്യർ അവതരിപ്പിച്ച അദ്വൈതവേദാന്ത സിദ്ധാന്തം മനുഷ്യാത്മാവും ബ്രഹ്മാവും തമ്മിലുള്ള അദ്വൈതഭാവത്തിന്  പ്രാധാന്യം നൽകി .  ഇന്ത്യയുടെ നാലുകോണുകളിലായി അദ്ദേഹം സ്ഥാപിച്ച നാലുമഠങ്ങളാണ് വടക്കുള്ള ബദരീനാഥും , കിഴക്കുള്ള  പുരിയും  , പടിഞ്ഞാറുള്ള  ദ്വാരകയും , തെക്കുള്ള ശൃംഗേരിയും ഇവയ്ക്കുപുറമെ തൃശൂരിൽ നാലു മഠങ്ങളും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി



No comments:

Post a Comment