Monday, June 10, 2019

തകഴി ( Thakazhi )

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു പഞ്ചായത്ത് .  പമ്പാ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് . 

വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് ഇവിടുത്തെ ' ശാസ്താ ക്ഷേത്രം '.  നിരവധി പച്ചമരുന്നുകളും കൂടാതെ അങ്ങാടി മരുന്നുകളും ചേർത്തുണ്ടാക്കുന്ന ക്ഷേത്രത്തിലെ ' വല്ല്യെണ്ണ'   വാതരോഗശമനത്തിനുള്ള ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം.  ക്ഷേത്രത്തിൽ ഉത്സവകാലങ്ങളിൽ പടയണി നടക്കാറുണ്ട്.  കുഞ്ചൻ നമ്പ്യാർ ഇവിടുത്തെ ഒരു ' നിത്യ'  നായിരുന്നുവെന്ന് അദ്ദേഹത്തിൻറെ കൃതികളിൽ നിന്നും മനസ്സിലാക്കാൻ പറ്റും.

തോട്ടം പോറ്റി , ഗുരു കുഞ്ചുക്കുറുപ്പ് തുടങ്ങി പ്രസിദ്ധരായ പല കഥകളി  നടന്മാർക്കും ഈ ഗ്രാമം ജന്മം നൽകിയിട്ടുണ്ട് .ജ്ഞാനപീഠ പുരസ്കാര ജേതാവായ തകഴി ശിവശങ്കരപ്പിള്ളയിലൂടെയാണ്  ഇന്ന് തകഴി അറിയപ്പെടുന്നത്.

മലയാളത്തിന്റെ പ്രിയഎഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ തകഴി ശിവശങ്കരപ്പിള്ളയുടെ നാടായാണ് പ്രധാനമായും 'തകഴി' അറിയപ്പെടുന്നത്.


tags : Thakazhi , Thakazhi Sivasankara Pillai

No comments:

Post a Comment