Monday, June 3, 2019

കളരിപ്പയറ്റ് (Kalaripayattu)



കേരളത്തിലെ ഒരു ആയോധനകല . വടക്കൻകേരളത്തിലാണ് ഇതിനു കൂടുതൽ പ്രചാരം . പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ' തച്ചോളി ഒതേനൻ '  ഈ കലയിൽ വിദഗ്ദനായിരുന്നു . പണ്ട് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കളരികൾ ഉണ്ടായിരുന്നു . ആൺകുട്ടികളും പെൺകുട്ടികളും ബാല്യത്തിൽത്തന്നെ പയറ്റുപടിച്ചിരുന്നു . അങ്കക്കളരി , ചെറുകളരി , തൊടുകളരി , തോടുപോർക്കളരി , എന്നിങ്ങനെ കളരികൾ പലതരത്തിലായി കാണപ്പെടുന്നു .

ഭൂനിരപ്പിൽനിന്നും ഒരടിയോളം താഴ്ത്തി അടിച്ചുറപ്പിച്ച് നിരപ്പാക്കിയതായിരിക്കും നിലം . ഏകദേശം നാല്പത്തിരണ്ടു അടി നീളവും ഇരുപത്തൊന്നടി വീതിയുമുള്ള സ്ഥലമാണ് കളരിപ്പുരയായി കണക്കാക്കുന്നത് . കളരിനിലത്തിൽനിന്നും ഉയർന്നു നിൽക്കുന്ന പൂവും  ദീപവും കൊണ്ട് അലങ്കരിച്ച ആസ്ഥാനമാണ് പൂത്തറ . കളരിക്കുള്ളിൽ തന്നെ ഗുരുത്തറയും കാണാം . പൂത്തറയെയും ഗുരുത്തറയെയും ഗുരുപാദത്തെയും തൊഴുതിയതിനു ശേഷം മാത്രമേ അഭ്യാസങ്ങൾ ആരംഭിക്കൂ .

 മെയ്ത്തൊഴിൽ , മെയ്പ്പയറ്റ് , കോൽത്താരി , അങ്കത്താരി , എന്നിവയാണ് കളരിയഭ്യാസത്തിന്റെ നാലു പ്രധാന ഘട്ടങ്ങൾ .പയറ്റിന്റെ അടവും ചുവടും തെറ്റാതിരിക്കുന്നതിനായി അഭ്യാസികൾ വായ്ത്താരികൾ ഉപയോഗിച്ചുവരുന്നു . മെയ്പ്പയറ്റ് കഴിയുന്നതുകൂടി പലതരം വടികൊണ്ടുള്ള അഭ്യാസമായ കോൽത്താരിയിലേക്ക് കടക്കാം . കോൽത്താരിക്കുശേഷം വാൾ , ചുരിക , ഉറുമി തുടങ്ങിയ ആയുധങ്ങളുടെ അഭ്യാസമായ വാൾത്താരിയിലേക്കുകടക്കാം .

കയ്യിൽ ആയുധമില്ലാത്തപ്പോൾ നേരിടാനുള്ള അടവുകളാണ്' വെറുംകൈ ' . ജൂഡോ , കരാട്ടെ തുടങ്ങിയ അഭ്യാസമുറകളുമായി സാമ്യമുള്ള രീതികളാണ് ഈ ഘട്ടത്തിൽ പരിശീലിപ്പിക്കുന്നത് . ' വെറുംകൈകൂടി ' അഭ്യാസമാക്കിയെന്നാൽ  അഭ്യാസി കളരിപ്പയറ്റിലെ താരമായെന്നുപറയാം .


tags : ( Thacholi Othenan ), Kalari, Kalaripayattu,



No comments:

Post a Comment