Monday, June 10, 2019

കുടക്കല്ലുകൾ ( Kudakkallukal )

തൊപ്പിക്കല്ലിന്റെ മറ്റൊരു രൂപമാണിത് . പ്രാചീനകാലങ്ങളിൽ മൃതദേഹം സംസ്കരിച്ചതിനുശേഷം അസ്ഥികൾ സ്ഥാപിക്കുന്നതിനായി കല്ലറകൾ കൂട്ടിയിരുന്നു . ഈ കല്ലറയ്ക്കുമുകളിൽ സംസ്കാരസ്ഥലം സൂചിപ്പിക്കുന്നതിനുവേണ്ടി പലതരം ആകൃതിയിലുമുള്ള കൂറ്റൻകല്ലുകളും സ്ഥാപിച്ചിരുന്നു . കുടയുടെ ആകൃതിയിലുള്ള ഇത്തരം കല്ലുകളെ  കുടക്കല്ലുകളെന്നും തൊപ്പിയുടെ ആകൃതിയിലുള്ളവയെ തൊപ്പിക്കല്ലുകളെന്നും പറയുന്നു . ഏറെകുറേയൊക്കെ കൂണിന്റെ ആകൃതിയിലായി കാണപ്പെടുന്ന ഇത്തരം കുടക്കല്ലുകൾ മലബാർ , തൃശൂർ , എയ്യൽ , ചേരമനങ്ങാട്‌ , പോർക്കുളം തുടങ്ങിയ പ്രദേശങ്ങളിലായി കാണാൻ സാധിക്കും . മഹാശിലാസ്മാരകങ്ങളിൽ ഉൾപ്പെടുന്നവയാണ് കുടക്കല്ലുകൾ .

tags : Kudakkallukal

No comments:

Post a Comment