Sunday, June 9, 2019

കുണ്ടറ വിളംബരം ( Kundara Vilambaram )

1809 ജനുവരി 11ന് ' വേലുത്തമ്പി ദളവ ' കുണ്ടറയിൽ  നടത്തിയ ചരിത്ര പ്രസിദ്ധമായ ഒരു വിളംബരമായിരുന്നു ' കുണ്ടറ വിളംബരം ' .  1805 ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ  ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങിയിരുന്ന ബ്രിട്ടീഷുകാർക്കെതിരെ റസിഡൻറ് മെക്കാളയുടെ കൂടെ നിൽക്കാൻ കൂട്ടാക്കാതെ പാലിയത്തച്ചനുമായി സഖ്യം  ചെയ്തതിനുശേഷം വേലുത്തമ്പി നയിച്ചിരുന്ന പ്രക്ഷോഭത്തിന്റെ  ഭാഗമായിരുന്നു ഈ വിളംബരം . ബ്രിട്ടീഷുകാർ ഇവിടെ നിന്നും അമിതമായി  കപ്പം പിരിക്കുന്നതിനെയും  ബ്രിട്ടീഷുകാരായ നിരവധി പട്ടാളക്കാരെ താമസപ്പിച്ചതിനുശേഷം യുദ്ധഭീഷണി മുഴക്കുന്നതിനെതിരെ നിശിതമായി വിമർശിച്ചിരുന്ന വേലുത്തമ്പി ഇതിനെതിരെ സംഘടിക്കുവാൻ ഈ വിളംബരത്തിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി.


tags :  Kundara Vilambaram , Kerala, History, Kundara Proclamation, Veluthampi Dalava

No comments:

Post a Comment