Tuesday, June 11, 2019

കുരുമുളക് ( Kurumulaku or Black Pepper )

പൈപ്പറേസി സസ്യകുലത്തിൽപ്പെട്ട നാണ്യവിളയാണ് ' കുരുമുളക് ' . ' നല്ലമുളക്‌ ' എന്ന പേരിലും അറിയപ്പെടുന്ന കുരുമുളകിന്റെ ജന്മദേശം കേരളമാണെന്നു കരുതുന്നു . വിദേശികളെ കേരളത്തിലേകാർഷിച്ചത് പ്രധാനമായും ' കറുത്തപൊന്ന് ' എന്ന പേരിൽ പ്രസിദ്ധമായ കുരുമുളകുതന്നെയാണ് . ഇന്നും വളരെ വലിയതോതിൽ വിദേശ നാണയം നേടിത്തരുന്ന കുരുമുളക് ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം ' കേരളം '  തന്നെയാണ് . കുരുമുളകിനും കൂടാതെ അതിന്റെ വള്ളികൾക്കും വേരുകൾക്കും വളരെ വലിയ ഔഷധഗുണമുണ്ട് . പത്തിയൂർ , കല്ലുവള്ളി , കൊറ്റനാടൻ , കരുമുണ്ട, കരീലാഞ്ചി എന്നിങ്ങനെ പലതരം കുരുമുളകിനങ്ങളുണ്ട് .

tags : Black Pepper, Kurumulaku

No comments:

Post a Comment